പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

പരാതി നൽകാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ

police register case against assam native


എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ മുജീബ് റഹ്‌മാനെതിരെ ലൈംഗികാതിക്രമ കേസിൽ നടപടി.പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും ലൈംഗീക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് പുറമെ പത്തനംതിട്ടയിലെ ഒരു ഡോക്ടറെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും ഇയാൾ  പ്രതിയാണ്.

കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുജീബ് റഹ്‌മാൻ ഒളിവിൽ പോയിരിക്കുകയാണ്.ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.