വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
കൊച്ചി വടക്കൻ പറവൂരിൽ വാക്കുതർക്കത്തെത്തുടർന്ന് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് മരിച്ചത്. സംഭവത്തിൽ സുരമ്യയുടെ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഷിബിൻ കത്തിയെടുത്ത് സുരമ്യയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരമ്യയെ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
