ക്രൈം നന്ദകുമാർ ജീവിതം തകർത്തു; ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമവുമായി യുവതി

  1. Home
  2. Kerala

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമവുമായി യുവതി

police


ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപിച്ച് ആത്മഹത്യാശ്രമവുമായി യുവതി. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30ന് ദേശാഭിമാനി ജംക്ഷനിൽ വച്ചാണ് സംഭവമുണ്ടായത്. 

കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. തന്നെ കുറിച്ചുള്ള വാർത്ത ക്രൈം നന്ദകുമാർ അദ്ദേഹത്തിന്റെ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.