കണ്ണൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി മരിച്ചു; ആൺസുഹൃത്തിനെതിരെ കേസ്

  1. Home
  2. Kerala

കണ്ണൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി മരിച്ചു; ആൺസുഹൃത്തിനെതിരെ കേസ്

image


കണ്ണൂർ പാനൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28)യാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു.സംഭവത്തിന് മുമ്പ് ആൺസുഹൃത്ത് ശരൺ യുവതിയെ മർദിച്ചിരുന്നുവെന്നും അതിന്റെ മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ ശരണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.