കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവിനെ തിരഞ്ഞ് പോലീസ്

  1. Home
  2. Kerala

കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവിനെ തിരഞ്ഞ് പോലീസ്

death


കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെയായിരുന്നു യുവതിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു .ഭർത്താവിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. രഞ്ജിത്തിന്റെ വാഹനം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ (39) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാട്ടാക്കട മുതിയാവിള കാവുവിളയിലെ വാടക വീടിനു സമീപമുള്ള റബർ പുരയിടത്തിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെ പതിനൊന്നോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനടുത്ത് നിന്ന് ഒരു താക്കോൽ കൂട്ടവും ബീഡിയും കിട്ടിയിട്ടുണ്ട്. മൃതദേഹത്തിൽ മർദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റ നിലയിലായിരുന്നുവെന്നാണ് വിവരം.