ഒളിക്യാമറ വെച്ച് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

  1. Home
  2. Kerala

ഒളിക്യാമറ വെച്ച് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ

വൈശാഖ്


ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്.വസ്ത്രം മാറുന്നതിനായി വനിതാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന സ്ഥാനത്ത് ഒളിഞ്ഞ് ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം, ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ഒരു വനിതാ പൊലീസുകാരിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.

ഭീഷണിപ്പെടുത്തലിന് ഇരയായ ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബർ ക്രൈമിലും പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഒളിക്യാമറ വെച്ച് പകർത്തിയ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.