സമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്‌സ്;കയ്യും കാലും കൂട്ടിക്കെട്ടി, പ്ലാവില തൊപ്പി വച്ച് സമരം

  1. Home
  2. Kerala

സമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്‌സ്;കയ്യും കാലും കൂട്ടിക്കെട്ടി, പ്ലാവില തൊപ്പി വച്ച് സമരം

women-cpo-rank-holders-protest-demanding-appointment


നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന
പ്രതിഷേധം തുടരുന്നു.കയ്യും കാലും കൂട്ടിക്കെട്ടി പ്ലാവില തൊപ്പിയും വച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 12 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.
കഴിഞ്ഞ ദിവസം ക്ഷയനപ്രദക്ഷിണം, ഇന്നലെ കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരമായിരുന്നു.

വിലങ്ങിന് പകരം പ്രതീകാത്മകമായി
കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നത്തെ സമരം.
പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.എന്നാൽ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയോ, പ്രതിപക്ഷ സംഘടനകൾ  പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിന്റെ ആവശ്യം.