സ്ത്രീ സൗജന്യയാത്ര: ആദ്യ 15 ദിവസം KSRTC-ക്ക് ചെലവ് 41.50 കോടി; തുക അനുവദിച്ച് സർക്കാർ
സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിൽ ആദ്യ 15 ദിവസം കെ.എസ്.ആർ.ടി.സിക്ക് ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുക കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ബജറ്റിൽ നീക്കിവച്ച 600 കോടി രൂപയിൽ നിന്നാണ് ജൂൺ 15 മുതൽ 30 വരെയുള്ള വിഹിതം അനുവദിച്ചത്.
പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതിദിനം ആറ് ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയർന്നു. പ്രതിമാസ ചെലവ് 80 കോടി രൂപ കടക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിവസങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ചെലവ് ഉയരാൻ കാരണമെന്നും വരും ദിവസങ്ങളിൽ തുക കുറയുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.
