മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ച സംഭവം: അശാസ്ത്രീയ മണ്ണെടുപ്പ്; നിർമ്മാണ കമ്പനിക്കെതിരെ കടുത്ത നടപടി

  1. Home
  2. Kerala

മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ച സംഭവം: അശാസ്ത്രീയ മണ്ണെടുപ്പ്; നിർമ്മാണ കമ്പനിക്കെതിരെ കടുത്ത നടപടി

image


കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനുസമീപം നെല്ലിക്കോട്ട് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണും ചീടിപ്പാറയും ഇടിഞ്ഞുവീണ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ച സംഭവത്തിൽ റവന്യൂവകുപ്പ് കടുത്ത നടപടിയിലേക്ക്.

മതിയായ സുരക്ഷാസംവിധാനം, സുരക്ഷാഭിത്തി എന്നിവ ഉറപ്പ് വരുത്താതെ അശാസ്ത്രീയമായി മണ്ണെടുത്തതാണ് ദുരന്തകാരണമെന്ന് സ്ഥലം സന്ദർശിച്ച ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ എം. രേഖ റിപ്പോർട്ട് നൽകിയതായി അധികൃതർ അറിയിച്ചു. വിശദമായ ഹിയറിങ്ങിന് ഹാജരാക്കാൻ നിർമാണക്കമ്പനി അധികൃതർക്ക് കളക്ടർ ഉടൻ നിർദേശം നൽകും .

തുടർന്ന് താഴെനിന്ന് തട്ടുകൾ സ്ഥാപിച്ചും ചെരിച്ചും മാനദണ്ഡങ്ങൾക്കനുസൃതമായി മണ്ണെടുക്കാമെന്ന് ഉടമ, ഡെപ്യൂട്ടി കളക്ടർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു