ലോകകപ്പ് ഫൈനൽ; അവധിക്ക് പിന്നാലെ ട്രോളുമായി എം.എം. മണി, കളി കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം
ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുമായി മുൻ മന്ത്രി എം.എം. മണി രംഗത്ത്. അവധി കൊണ്ട് മാത്രം കാര്യമില്ലെന്നും കളി കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നുമാണ് മണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
അതേസമയം, ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിന് തടസമുണ്ടാകില്ലെന്നും വൈദ്യുതി മുടങ്ങില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മത്സരം നടക്കുന്ന സമയത്ത് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'ജനങ്ങൾ മത്സരം കാണണം. അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. അധിക ചെലവ് വഹിച്ചുപോലും പകലും രാത്രിയും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട് എന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
