എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിനീത കുട്ടഞ്ചേരി


പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിനീത കുട്ടഞ്ചേരി (44)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019-ലെ അവാർഡ് ജേതാവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ 'വിൻസെന്റ് വാൻഗോഗിന്റെ വേനൽപക്ഷി' എന്ന പുസ്തകം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തത്.

നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധായിക എന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. പഞ്ചാഗ്‌നി, ഹൃദയരക്തത്തിന്റെ സ്വാദ്, പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോൾ തുടങ്ങിയവയാണ് പ്രശസ്ത രചനകൾ.സമൂഹമാധ്യമങ്ങളിലും വിനീത സജീവമായിരുന്നു. അവണൂർ പഞ്ചായത്തിലെ എസ്സി പ്രമോട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: അവണൂർ മണിത്തറ കാങ്കിൽവീട്ടിൽ രാജു. മക്കൾ: ശ്രീരാജി, ശ്രീനന്ദ.