സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  1. Home
  2. Kerala

സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

rain alert


സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.