9 ജില്ലകളിലും 2 നദികളിലും യെലോ അലർട്ട്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്ന കാസർകോട്ടെ മൊഗ്രാൽ (മധുർ സ്റ്റേഷൻ), ജലനിരപ്പ് താഴുന്ന പത്തനംതിട്ടയിലെ മണിമല (തോണ്ട് {വള്ളംകുളം} സ്റ്റേഷൻ) എന്നീ നദികളിൽ സംസ്ഥഥാന ജലസേചന വകുപ്പ് യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
