നെറ്റ് ഇല്ലെങ്കിലും മെസേജ് അയക്കാം; എന്താണ് ഈ ബിറ്റ് ചാറ്റ് ആപ്പ്

  1. Home
  2. Kerala

നെറ്റ് ഇല്ലെങ്കിലും മെസേജ് അയക്കാം; എന്താണ് ഈ ബിറ്റ് ചാറ്റ് ആപ്പ്

image


ഡൽഹിയിൽ ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കിടയിൽ ബിറ്റ് ചാറ്റ് ആപ്പുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി . ഇപ്പോൾ ബിറ്റ് ചാറ്റ് ആപ്പുകൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് 2000ലെ സെക്ഷൻ 43, 84ബി, 84സി, കൂടാതെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023ലെ സെക്ഷൻ 61 തുടങ്ങിയ നിയമങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ ബിറ്റ് ചാറ്റ് ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇനി എന്താണ് ബിറ്റ് ചാറ്റ് ആപ്? എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്

സാധാരണയായി WhatsApp, Telegram, Signal പോലുള്ള ഏതൊരു സോഷ്യൽ മീഡിയ ആപ്പുകളും പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റും സെർവറുകളും ആവശ്യമാണ്. അതുകൊണ്ടുതന്നെ
ഏതൊരു പ്രതിഷേധവും നിയന്ത്രിക്കാൻ സർക്കാർ ആദ്യം കട്ട് ചെയ്യുന്നത് മൊബൈൽ നെറ്റ്വർക്കാണ്. എന്നാൽ രാജ്യതലസ്ഥാനത്തെ നടക്കുന്ന പ്രതിഷേധങ്ങളിൽ, കേന്ദ്രസർക്കാരിന്റെ ഈ നിയന്ത്രണങ്ങളെ പ്രതിരോധിക്കാൻ പ്രതിഷേധക്കാർ കണ്ടെത്തിയ വഴിയാണ് ഈ ബിറ്റ് ചാറ്റ്.

മൊബൈല്‍ നെറ്റ്വര്‍ക്കോ ഇന്റര്‍നെറ്റോ കേന്ദ്രീകൃത സെര്‍വറുകളോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മെഷ് നെറ്റ്വര്‍ക്കുകള്‍ വഴി പിയര്‍-ടു-പിയര്‍ മെസ്സേജിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ്ചാറ്റ്. ഫോണ്‍ നമ്പര്‍ വേരിഫിക്കേഷനോ യൂസര്‍ രജിസ്‌ട്രേഷനോ ഇല്ലാതെ അജ്ഞാതമായി ആശയവിനിമയം നടത്താന്‍ ഇതുവഴി കഴിയും.ഈ ആപ്പ് പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ വിവരങ്ങൾ ട്രാക്ക് ചെയ്യാനോ അന്വേഷണം നടത്താനോ സാധിക്കില്ല. എന്നാൽ ഈ ആപ്പിന് ചില പരിമിതികളുമുണ്ട്. BitChat ഉപയോഗിക്കാൻ രണ്ട് പേരുടെയും ഫോണിൽ ഈ ആപ്പ് ഉണ്ടായിരിക്കണം. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമായിരിക്കണം. കൂടാതെ, സന്ദേശം കൈമാറാൻ സമീപത്ത് BitChat ഉപയോഗിക്കുന്ന ആളുകൾ ഇല്ലെങ്കിൽ മെഷ് നെറ്റ്വര്‍ക്കുകള്‍ പ്രവർത്തിക്കില്ല.