ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്ത് വെച്ചാണ് പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ അജിയെ തട്ടിയത്. കൈയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ് പാളത്തിന് സമീപം കിടന്ന അജിയെ പ്രദേശവാസികൾ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
