മരത്തിന്റെ ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു
ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ മരത്തിന്റെ ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി പ്രണവ് (21) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയായിരുന്നു അപകടം. മൃതദേഹം പീരിമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
