സാധനം വാങ്ങാനെന്ന വ്യാജേനെ എത്തി; 55 കാരിയായ കടയുടമയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  1. Home
  2. Kerala

സാധനം വാങ്ങാനെന്ന വ്യാജേനെ എത്തി; 55 കാരിയായ കടയുടമയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

RAPE CASE


 സാധനം വാങ്ങാനെന്ന വ്യാജേന ഇടുക്കി വണ്ടിപ്പെരിയാറില്‍ കടയിലെത്തി ഉടമയായ 55 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ പശുമലയിൽ വ്യാപാര സ്ഥാപനം നടത്തുന്ന സ്ത്രീയെ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം. കടയിലെത്തിയ വിനോദ് വാതിൽ തുറന്ന് അകത്ത് കയറി സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.  ഇതേ വീടിന് മുകളിൽ താമസിക്കുന്ന വാടകക്കാരൻ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്  ഇയാൾ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റിലായത്

അവശയായ സ്ത്രീ ആശുപത്രിയിൽ ചികിൽസയിലാണ്. വണ്ടിപ്പെരിയാർ പൊലീസ്  ഇൻസ്പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പീഡനം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ പീരുമേട് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.