15കാരിയെ മൂന്നു മാസമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  1. Home
  2. Kerala

15കാരിയെ മൂന്നു മാസമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Arrest


പ്രണയം നടിച്ചു 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടവത്തൂർ കല്ലൻതോടി കുറുമ്പേരി അശ്വന്തി (23)നെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

മൂന്നു മാസമായി കുട്ടിയുടെ വീട്ടിൽ പാതിരാത്രി വന്നു പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു. എടച്ചേരി പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്‌ഐ വി.കെ.കിരൺ, എഎസ്‌ഐ രാംദാസ് നരിപറ്റ, എസ്പിഒ സിജുകുമാർ, സിപിഒ കെ.ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.