തിരുവനന്തപുരത്ത് പുരയിടത്തിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം കുറ്റിച്ചലിൽ വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിൽ ബൈക്കോടെ വീണ് യുവാവിന് ദാരുണാന്ത്യം. കള്ളോട് ചെമ്മണ്ണ് കുഴി സ്വദേശി ഷാനവാസ് (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിലേക്ക് ബൈക്കോടെ വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാനവാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
