പാനൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവ് മരണപ്പെട്ടു

  1. Home
  2. Kerala

പാനൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് തകർന്നുവീണ് യുവാവ് മരണപ്പെട്ടു

IMAGE


പാനൂരിൽ പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകർന്ന് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ്(43)ആണ് മരിച്ചത്. തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. പ്രദേശവാസിയാണ് ജിതീഷ്.സ്ലാബ് പൊളിഞ്ഞ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ജിതീഷിനെ സ്ഥലത്തുണ്ടായിരുന്നരും പാനൂർ ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല