കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു; രോഗ ഉറവിടം കണ്ടെത്താനായില്ല

  1. Home
  2. Kerala

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു; രോഗ ഉറവിടം കണ്ടെത്താനായില്ല

amoebic


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി ബിജുവാണ് മരിച്ചത്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായ ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ബിജുവിന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ ആരോഗ്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.