ആല്‍ബം ഷൂട്ടിങിനായി ചെന്നൈയില്‍ നിന്നെത്തിയ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങി മരിച്ചു

  1. Home
  2. Kerala

ആല്‍ബം ഷൂട്ടിങിനായി ചെന്നൈയില്‍ നിന്നെത്തിയ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങി മരിച്ചു

drowning


ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയിൽ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശി മുങ്ങി മരിച്ചു. ആൽബം ഷൂട്ടിംഗിനായി ചെന്നൈയിൽ നിന്നെത്തിയ സംഘത്തിലെ പ്രവീൺ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

പുഴയിലെ ആഴമേറിയ കയത്തിൽ പ്രവീൺ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ചാലക്കുടി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്കൂബാ ഡൈവിംഗ് സംഘം സ്ഥലത്തെത്തി. സ്കൂബാ ഡൈവർമാരായ അനൽ മോഹൻ, ആർ.എം നിമേഷ്, രെജു എ.വി എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രവീണിന്റെ മൃതദേഹം കണ്ടെടുത്തത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ രമേഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ഷഹാർ എ, അരുൺ എസ്.വി, റെജി എസ് വാര്യർ, മിഥുൻ പി.എസ്, അബൂബക്കർ കെ.പി എന്നിവരും സിവിൽ ഡിഫൻസ് അംഗം ഡേവിസ് എം.പിയും തിരച്ചിലിൽ പങ്കെടുത്തു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.