കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ പരാക്രമം; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
കോട്ടയം വാഴൂർ പാറാംതോട്ടിൽ കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ പരാക്രമം. ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവം ചോദ്യം ചെയ്ത നാട്ടുകാരെ ഇവർ ആക്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷത്തിനുണ്ടായ കല്ലേറിൽ സമീപത്തെ വീടുകളുടെ ചില്ലുകൾ തകർന്നതായും പരാതി ഉണ്ട്. നാട്ടുകാർ കൂടിയാണ് ഇവരെ പിടിച്ചുകെട്ടി പോലീസിന് ഏൽപ്പിച്ചത്.
