യുട്യൂബ് വ്‌ളോഗറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്ക്കെതിരെ കേസെടുത്തു

  1. Home
  2. Kerala

യുട്യൂബ് വ്‌ളോഗറെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലയ്ക്കെതിരെ കേസെടുത്തു

Case against bala


ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്‌സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലക്കെതിരെ പൊലീസ് കേസെടുത്തു. ബാലയെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതി നൽകിയത്.  
വീടിനകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്നു വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാലയും മറ്റു മൂന്നു പേരും ഫ്‌ളാറ്റില്‍ വന്നതെന്ന് അജു അലക്‌സ് പറഞ്ഞു. സംഭവത്തില്‍ ബാലയെ കണ്ട് പോലീസ് മൊഴി രേഖപ്പെടുത്തും.
അതേസമയം തന്നെയും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്‌ളാറ്റിലെത്തിയതെന്ന് ബാല വിശദീകരിച്ചു. അജു അലക്‌സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നും താരം പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സാമൂഹ്യ മാധ്യമത്തിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകുമെന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്നും ബാല പറഞ്ഞു.