സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിജെപി; ഡൽഹിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത

  1. Home
  2. Kerala

സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിജെപി; ഡൽഹിയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത

IMAGE


അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി. ഇരുവരെയും വിട്ടയക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സിജെപി ആരോപിച്ചു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും മിന്നൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.

അതേസമയം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. ഡല്‍ഹി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് അഭീജീത് ദീപ്‌കെയ്ക്ക് ജാമ്യം അനുവദിച്ചത്. തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെയും പൊലീസ് വിട്ടയച്ചിരുന്നു.