യമുനാ നദിയിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് 10 മരണം; നിരവധി പേർക്കായി തിരച്ചിൽ തുടരുന്നു

  1. Home
  2. Latest

യമുനാ നദിയിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് 10 മരണം; നിരവധി പേർക്കായി തിരച്ചിൽ തുടരുന്നു

yamuna river


ഉത്തർപ്രദേശിലെ മഥുരയിൽ തീർഥാടകരുമായി പോയ ബോട്ട് യമുനാ നദിയിൽ മുങ്ങി 10 പേർ മരിച്ചു. വൃന്ദാവനിലെ ശൃംഖാർ ഘാട്ടിന് സമീപമാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായതായാണ് വിവരം. അപകടസ്ഥലത്ത് പോലീസും ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള 30 അംഗ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ രണ്ട് ബോട്ടുകളിലായാണ് നദിയിലൂടെ സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കാണാതായവർക്കായി നദിയിൽ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നുണ്ട്. പരിക്കേറ്റ ചിലരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.