രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

  1. Home
  2. Latest

രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ 13.2 ശതമാനം അനര്‍ഹര്‍

ration shop


 

രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ അനര്‍ഹരും.13.2% പേര്‍ അനര്‍ഹരെന്ന് കേന്ദ്രസര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ ആണ് കടന്നുകയറിയത്.ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന അനര്‍ഹ ഗുണഭോക്താക്കള്‍. അനര്‍ഹരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രം.

രാജ്യത്തെ സൗജന്യ റേഷന്‍ പദ്ധതി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 13.2% അനര്‍ഹര്‍ ഉണ്ടെന്നാണ് പഠനം. പദ്ധതി പ്രകാരമുള്ള യോഗ്യതകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ സൗജന്യം കൈപ്പറ്റുന്നു.2025-26 സാമ്പത്തിക വര്‍ഷത്തില്‍ 51,303 പദ്ധതി ഗുണഭോക്താക്കളുടെ കുടുംബങ്ങളില്‍ പരിശോധന നടത്തി.ഇതിലാണ് സൗജന്യ റേഷന്‍ ലഭിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്തിയത്.മൂന്ന് മുറികളോ അതിലധികമോ ഉള്ള വീടുകള്‍, കാര്‍, എസി, സര്‍ക്കാര്‍ ജോലി എന്നിവയുള്ള അനര്‍ഹരാണ് പട്ടികയില്‍ ഉള്ളത്.