കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രി, കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ വിവരണം
മുഖ്യമന്ത്രി ചര്‍ച്ചകൾത തൽക്കാലം ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് പുതിയ വിവാദത്തിന് വിക്കിപീഡിയ വഴിയൊരുക്കിയിരിക്കുന്നത്. കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വീണ്ടും ചര്‍ച്ചകൾക്ക് വഴിവെച്ചു. ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയിൽ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവാദമായതോടെ ഈ ഭാഗം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
