നവീകരണത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച കൂറ്റൻ ​ഗേറ്റ് തകർന്ന് വീണു

  1. Home
  2. Latest

നവീകരണത്തിന്റെ ഭാ​ഗമായി സ്ഥാപിച്ച കൂറ്റൻ ​ഗേറ്റ് തകർന്ന് വീണു

s


നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ​​​ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒട്ടേറെ പേർ ചേർന്നു ​ഗേറ്റ് എടുത്തുയർത്താൻ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ല. ​

ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് പുതിയ ​ഗേറ്റുകൾ സ്ഥാപിച്ചത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാ​ഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ​ഗേറ്റ് സ്ഥാപിക്കുകയായുമായിരുന്നു. ഇരു ഭാ​ഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ​ഗേറ്റുകളാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാ​ഗത്തെ ​ഗേറ്റുകളിൽ ഒന്നാണ് തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്നു ഭാരം താങ്ങാൻ സാധിക്കാതെ പൊട്ടി വീണതാകാമെന്നാണ് നി​ഗമനം.