തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ വിജയരാഘവൻ
നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ട്, തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവയ്ക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ.
പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. നിങ്ങൾക്ക് കേട്ടിട്ട് മനസ്സിലാകാത്തതാണ്. ഭരണപരമായ സംഘടനാപരമായ പരിമിതികൾ ഉണ്ട്. വലതുപക്ഷ സാധ്യതകളുണ്ട്. വർഗീയ കൂട്ടുകെട്ട് ഉണ്ട്.ഇതെല്ലാം പരാജയ കാരണമാണ്.
മാധ്യമങ്ങൾ കുറച്ചുദിവസം ഒന്ന് ക്ഷമിക്കുക. ഞങ്ങൾ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാം.പിണറായി വിജയൻ പറഞ്ഞതിൽ ഒരു വാക്ക് മാത്രം എടുത്ത് വിവാദം ഉണ്ടാക്കുന്നു. വലതുപക്ഷ മാധ്യമങ്ങൾ ചെയ്യുന്നതാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച പാർട്ടി നിലപാട് കാരണമെന്ന് പറയാൻ പറ്റില്ല. മാധ്യമങ്ങൾ കുറച്ചുദിവസം ഒന്ന് ക്ഷമിക്കണം. തങ്ങൾ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും എ വിജയരാഘവൻ പറഞ്ഞു.
