എൻഡിഎയിലേക്കുള്ള ക്ഷണം, പ്രതികരണവുമായി അഭിജീത് ദിപ്കെ

  1. Home
  2. Latest

എൻഡിഎയിലേക്കുള്ള ക്ഷണം, പ്രതികരണവുമായി അഭിജീത് ദിപ്കെ

abhijit deepke


 

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് കോക്റോച്ച് ജനത പാർട്ടി (സി ജെ പി) സ്ഥാപകൻ അഭിജീത് ദിപ്കെ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ ക്ഷണമാണ് ദിപ്കെ നിരസിച്ചത്. കേന്ദ്രത്തിൽ ബി ജെ പി നയിക്കുന്ന എൻ ഡി എയുടെ ഭാഗമാണ് ആർപിഐ (എ). "വെറും ഒരു മാസം മുമ്പ് വരെ ഞാൻ നിങ്ങൾക്ക് രാജ്യദ്രോഹിയായിരുന്നില്ലേ?" എന്നാണ് സാമൂഹിക മാധ്യമത്തിൽ അഭിജീത് ദിപ്കെയുടെ പ്രതികരണം.

ഡോ. ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അഭിജീത് ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്നാണ് രാംദാസ് അത്തേവാലെ ആവശ്യപ്പെട്ടത്. ചുറുചുറുക്കുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ മുന്നോട്ടു വരണമെന്നാണ് അത്തേവാലെ പറഞ്ഞത്. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന നയമുള്ള സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് അത്തേവാലെ അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെയും പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.