അഭിമന്യു കൊലപാതക കേസ്: എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും

  1. Home
  2. Latest

അഭിമന്യു കൊലപാതക കേസ്: എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും

ABHIMANYU


 

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതൽ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും രണ്ടും സാക്ഷികളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.

ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശമുണ്ട്. അഡ്വ. ജി മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. അവർക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക.