സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്

  1. Home
  2. Latest

സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്

Mukesh


സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണമെങ്കില്‍ തുടര്‍ഭരണം വേണമെന്ന് നടന്‍ മുകേഷ്. സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയേക്കാള്‍ ത്രില്ലര്‍ ഉള്ള ഒന്നാണ് ജനാധിപത്യത്തിന്റെ ഈ മത്സരവും ഈ റിസള്‍ട്ടും. ജനാധിപത്യ പ്രക്രിയ കേരളത്തിലെ പോലെ മറ്റൊരു സംസ്ഥാനത്തും ഇതേപോലെ ആസ്വദിക്കുന്നുണ്ടാവില്ല. അത്രമാത്രം സുതാര്യമാണ്. അതിനിടെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാമെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുകേഷ്

'സന്തോഷകരവും സുഖസൗകര്യങ്ങളോടു കൂടിയതുമായ ജീവിതം വേണോ വേണ്ടയോ എന്ന ഒറ്റ തീരുമാനം എടുത്താല്‍ മതി. അത് എല്ലാവരും എടുത്ത് കാണും. ഇതെല്ലാം വേണമെങ്കില്‍ തുടര്‍ഭരണം വേണം. ബിംബങ്ങളൊക്കെ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്?ഒരു ദിവസം എന്നെ ബിംബമാക്ക് എന്ന് പറയുന്നതല്ലല്ലോ. എത്രയോ കൊല്ലങ്ങളായിട്ടുള്ള കഠിനാധ്വാനവും വിശ്വാസവും ജനങ്ങളുടെ മനസിലേക്ക് പതിപ്പിച്ച് കഴിയുമ്പോഴാണ് ഒരാള്‍ ബിംബമാകുന്നത്. എന്നെ ബിംബമാക്കരുത്, സൈഡില്‍ കൂടി പോകാം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബിംബമാക്ക് എന്ന് പറയുന്നത് തെറ്റ്.ബിംബമായാല്‍ ആയിക്കോട്ടെ. പറയുന്നതൊക്കെ നടത്തുന്നുണ്ടെങ്കില്‍ വിശ്വാസം കാത്തുസംരക്ഷിക്കുന്നുണ്ടെങ്കില്‍ ബിംബമായി കാണുന്നതില്‍ എന്താണ് തെറ്റ്. ഷംസീറും എം വി ഗോവിന്ദനും ഉള്‍പ്പെടെ രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ പുറത്തുനില്‍ക്കുന്നു എന്നത് പുതിയ ആളുകള്‍ വരാന്‍ അവസരം നല്‍കുന്നു എന്നതാണ്. ഈ പാര്‍ട്ടിക്ക് ഉള്ള വലിയൊരു പ്ലസ് പോയിന്റ് ആണിത്.'- മുകേഷ് പറഞ്ഞു.