എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും നടൻ വിനായകൻ
എറണാകുളം ഗാന്ധിനഗർ മാതാനഗർ സ്കൂളിൽ വോട്ട് രേഖപ്പെടുത്തി നടൻ വിനായകൻ. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മനോരമയോട് വിനായകൻ പറഞ്ഞു. 'ദൈവത്തെ ഓർത്ത് എന്നെ നശിപ്പിക്കല്ലേ' എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ തന്റെ പ്രതികരണം അറിയിച്ചത്.
"ഇതാണ് ഏറ്റവും നിർണായകമായ ദിനം. സംസ്ഥാനത്തെ സിറ്റുവേഷൻ ഭയങ്കര പ്രശ്നമാണ്. എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല. അല്ലെങ്കിൽ നാട് നശിച്ചു പോകും. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല. ഈ നാട് ഉണ്ടാവൂല്ല. ഞാൻ ഉറപ്പിച്ച് പറയുന്നു.
എൽഡിഎഫ് ഇല്ലാതെ കേരളത്തിന് പറ്റില്ല. അല്ലെങ്കിൽ ഈ നാട് പല ആൾക്കാരും ചേർന്ന് കത്തിച്ച് കളയും. അത്രയേ പറയാനുള്ളൂ".- വിനായകൻ പറഞ്ഞു. അതേസമയം മലയാളത്തിലെ പല താരങ്ങളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. അമേരിക്കയിലേക്ക് യാത്ര തിരിക്കും മുൻപാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തി മോഹൻലാൽ വോട്ട് ചെയ്തത്.
