ഡിവൈഎഫ്‌ഐ വേദിയിലെ ‘മിസ’ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

  1. Home
  2. Latest

ഡിവൈഎഫ്‌ഐ വേദിയിലെ ‘മിസ’ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

z


 

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘മിസ’ നാടകത്തിനെതിരായ അപവാദപ്രചരണത്തില്‍ പ്രതികരണവുമായി തിയേറ്റര്‍ ആര്‍ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ട്വന്റിഫോറിനോട് പറഞ്ഞു. ഭരണകൂട ഭീകരതയെക്കുറിച്ചാണ് ഈ നാടകം സംസാരിക്കുന്നത്. ഇത് കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു എന്ന് കരുതുന്നു. നാടകവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ചിന്നൂസ് ചിലങ്ക കൂട്ടിച്ചേര്‍ത്തു.

അടിയന്തരവാസ്ഥയില്‍ തുടങ്ങി ഫാസിസത്തെക്കുറിച്ചും ഭരണകൂട ഭീകരതകളെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന നാടകമാണ് മിസ എന്ന് ചിന്നൂസ് പറഞ്ഞു. മിസ ആരെയാണോ മുറിവേല്‍പ്പിക്കുക, നാടകം ആരെയാണോ പൊള്ളിക്കുക, അവര്‍ക്ക് നന്നായി കൊണ്ടിട്ടുണ്ടെന്ന് ഈ അപവാദ പ്രചരണങ്ങളില്‍ നിന്ന് വ്യക്തമായെന്നും ചിന്നൂസ് വ്യക്തമാക്കി.