മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

  1. Home
  2. Latest

മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

adoor


 

മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതുവരെ പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനിൽക്കുന്നുവെന്നും അടൂർ‌ പ്രകാശ് വ്യക്തമാക്കി. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അടൂർ പ്രകാശ് ഡൽഹിയിൽ നിന്ന് അദേഹം ഇന്ന് കേരളത്തിൽ തിരിച്ചെത്തിയേക്കും.

മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്.