ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം

  1. Home
  2. Latest

ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം

g sudhakaran


അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം. സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. എന്നാൽ വീണ്ടും തുറന്നപ്പോളും സൈബർ ആക്രമണത്തിന് ഒരു കുറവുമില്ല. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. ഇതോടെ മിനിറ്റുകൾക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി. സി പി എം സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.