ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ അമിത് ഷാ
കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തു നിന്നുമുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ പ്രധാനം രാജ്യവും യുവാക്കളും വിദ്യാര്‍ഥികളുമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആ തത്വമാണ് തെളിയിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചോര്‍ച്ചയില്‍ കുറ്റക്കാരായവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച തീരുമാനങ്ങള്‍ പ്രശംസനീയമാണ്. നീറ്റ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
