തെരഞ്ഞെടുപ്പ് വീഴ്ചകൾ സമ്മതിച്ച് എ എൻ ഷംസീർ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിടാനുള്ള കാരണങ്ങൾ പരസ്യമായി സമ്മതിച്ച് മുൻ സ്പീക്കറും മുതിർന്ന സിപിഎം നേതാവുമായ എ.എൻ. ഷംസീർ. മലപ്പുറം കാളികാവിൽ സഖാവ് കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കവെയാണ്, സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം പാർട്ടി വരുത്തിയ വീഴ്ചകൾ ഒന്നൊന്നായി ഏറ്റുപറഞ്ഞ് ഷംസീർ രംഗത്തെത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും, വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപങ്ങളിൽ പാർട്ടിയുടെ പ്രതിരോധത്തിന് ശക്തി കുറഞ്ഞുപോയെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. തെറ്റുകൾ തിരുത്തി പാർട്ടി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഷംസീർ വ്യക്തമാക്കി.
