ആന്‍ജിയോപ്ലാസ്റ്റി: മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെന്ന് ഡോ. ജോ ജോസഫ്
ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ആശുപത്രികളില്‍ രോഗവുമായി എത്തുന്നവര്‍ക്ക് അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്നും രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന്‍ വേണമെന്നാണ് മുഖ്യമന്ത്രി കോഴിക്കോട് ഒരു പരിപാടിക്കിടെ പറഞ്ഞത്.
എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്നാണ് ഡോ. ജോ ജോസഫിന്റെ കുറിപ്പ്. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കപ്പെട്ടതും 'ഇത് ശരിക്കും ആവശ്യമാണോ?' എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്ത വരുത്തുകയോ തിരുത്തുകയോ വേണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോ ജോസഫ് ആവശ്യപ്പെട്ടു.
