തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

  1. Home
  2. Latest

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

.


തെരുവ് നായ കുറുകെ ചാടിയോതെടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനത്തിൽ നിന്നും വീണ ഗൃഹനാഥന് കാലിൽ ഗുരുതര പരിക്ക്. തിരുവനന്തപുരം നഗരസഭയിലെ മണ്ണന്തല വാർഡ്, നിലാവിൽ എസ് എസ് സുനിൽ കുമാറിനെയാണ് (54) തെരുവ് നായ കുറുകെ ചാടിയതിനെതുടർന്ന് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ പോത്തൻകോട് പ്ലാമൂട് വച്ചായിരുന്നു അപകടം.

അയിരൂപ്പാറയിൽ നിന്നും പോത്തൻകോട്ടേയ്ക്ക് വരുന്ന വഴി സുനിൽ കുമാറിൻറെ ബൈക്ക് കണ്ട് പാതയോരത്തു നിന്നും തെരുവ് നായ എടുത്തു ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് സുനിൽ റോഡിലേക്ക് വീണാണ് പരിക്കുണ്ടായത്. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിൽ കുമാറിനെ കാലിന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വാരിഎല്ലിന് പൊട്ടലും വലത് കാൽ മുട്ടിനും കൈക്കും പരിക്കുമുണ്ട്. വെമ്പായം സർവീസ് സഹകരണ ബാങ്കിൻറെ കന്യാകുളങ്ങര ബ്രാഞ്ച് മാനേജർ ആണ് സുനിൽ കുമാർ.