സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമനം; ഉയർന്ന യോ​ഗ്യതയുള്ളവർക്കും അധ്യാപകരാകാൻ കെ ടെറ്റ് നിർബന്ധമാക്കി സർക്കാർ

  1. Home
  2. Latest

സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിയമനം; ഉയർന്ന യോ​ഗ്യതയുള്ളവർക്കും അധ്യാപകരാകാൻ കെ ടെറ്റ് നിർബന്ധമാക്കി സർക്കാർ

s

സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നെറ്റ്, പിഎച്ച്ഡി, സെറ്റ് ഉൾപ്പടെ ഉയർന്ന യോഗ്യതയുളളവരും ഇനി അധ്യാപകരാകാൻ കെ ടെറ്റ് പാസാകണം. ഹൈസ്കൂൾ അധ്യാപകരെ പ്രധാനാധ്യാപക തസ്തികയിലേക്ക് പരിഗണിക്കാനും കെ ടെറ്റ് നിർബന്ധമാക്കി.