അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

  1. Home
  2. Latest

അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

arjun aayanki


 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ കൂടി ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കി ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കി ജാമ്യം കിട്ടാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിൽ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം, അർജുൻ ആയങ്കിയം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ അനുമതി തേടി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അർജുൻ ആയെങ്കിക്കതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടത്.