ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

  1. Home
  2. Latest

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

arjun aayanki


 

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി. തന്റെ ഐ ഫോണിൽ നിന്നാണ് പോസ്റ്റ്‌ ചെയ്തതെന്നും ഇതിനായി ഉപയോഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈ ഫൈ ആണെന്നും അർജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. എഫ്ബി അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ഏല്പിച്ചിരുന്നില്ലെന്നു‍മാണ് ആയങ്കിയുടെ മൊഴി. ഇതേ തു‍ടർന്ന് ഐ ഫോൺ കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് പോലീസ്. അതേ സമയം ആയെങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോർട്ട് കമ്മീഷണർക്ക് വളപട്ടണം എസ്എച്ച്ഒ കൈമാറിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.