മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം
മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം. മണിപ്പൂരിലെ ലോങ്പി, ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പടെ നാലുപേർ കൊല്ലപ്പെടുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി.
1990-കളിലെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ചുകൊണ്ട് കുക്കി സമൂഹം ‘കറുത്ത ദിന’മായി (Black Day) ആചരിക്കുന്ന ദിവസമാണ് ഗ്രാമങ്ങളിൽ ഈ ആക്രമണങ്ങൾ നടന്നത്.
എന്നാൽ ആക്രമണം കുക്കി ജനതയ്ക്കെതിരായിരായ ഭീകരവാദ ആക്രമണം എന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് വ്യക്തമാക്കി. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യം. അക്രമികളെ ഉടൻ പിടികൂടണം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.ആക്രമണങ്ങൾക്ക് പിന്നിൽ നാഗ വിഘടനവാദികൾ എന്നാണ് ആരോപണം. കേന്ദ്ര സുരക്ഷാ സേന (CSF) വിന്യസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏതാനും നൂറ് മീറ്റർ മാത്രം അകലെയാണ് എൽ ടോല്ലൻ ആക്രമണം നടന്നതെന്ന കാര്യത്തിലും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
