ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥന്‍ പദവിയിലേക്ക്

  1. Home
  2. Latest

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥന്‍ പദവിയിലേക്ക്

s


ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പ്രൊഫസര്‍ വി കെ വിജയന്‍ രാജിവെച്ചു. ഈ മാസം 14ന് ചെയര്‍മാന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെയാണ് നീക്കം. ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജി സമര്‍പ്പിച്ചു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് 2014ല്‍ വിരമിച്ച സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റുള്ള ഡോ. വി.കെ. വിജയന്‍ 2022 മാര്‍ച്ച് 21 നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിതനായത്. ചെങ്ങറ സുരേന്ദ്രന്‍ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. കോഴിക്കോട്, കാലടി സര്‍വകലാശാലകളിലെ അക്കാഡമിക് കൗണ്‍സില്‍ അംഗമായിരുന്നു. കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗമായി. പഴഞ്ഞി എം.ഡി കോളേജ് സംസ്‌കൃത വിഭാഗത്തില്‍ നിന്ന് വിരമിച്ച പ്രൊഫ. കെ.എന്‍. രംഗനായകിയാണ് ഭാര്യ. രണ്ട് തവണ അടൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിച്ച എ വി ഗോപിനാഥ് പരാജയപ്പെട്ടിരുന്നു. സിപിഎം നേതാക്കള്‍ കാലുവാരി തോല്‍പ്പിച്ചു എന്നും ഗോപിനാഥന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സമാവായമായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.