കാവിലുംപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു
കോഴിക്കോട് കാവിലുംപാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വച്ചു. കരിങ്ങാട് ഓടേരിപൊയിൽ മല മുകളിൽ വച്ചാണ് വനം വകുപ്പിന്റെ ദൗത്യസംഘം മയക്കുവെടി വെച്ചത്. ആഴ്ചകളായി ജനവാസ മേഖലയിൽ തുടരുന്ന ആനയെ ആണ് മയക്കുവെടി വെച്ചത്. ആനയ്ക്ക് മൂന്ന് വയസിനു മുകളിൽ പ്രായമുണ്ട്. മയക്കുവെടി വച്ച കുട്ടിയാനയെ ആദ്യം മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും. ആരോഗ്യനില നിരീക്ഷിച്ച ശേഷം ആനക്കൂട്ടത്തിന് ഒപ്പം വിട്ടയക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
