ബാലഭാസ്കറിന്‍റെ അപകട മരണം; സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

  1. Home
  2. Latest

ബാലഭാസ്കറിന്‍റെ അപകട മരണം; സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

     high court


 

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിലെ സിബിഐ തുടരന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കുറഞ്ഞത് അഡിഷണൽ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും രണ്ടാഴ്ചക്കകം പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുമാണ് കോടതി ഉത്തരവ്. രണ്ടാമതും തുടരന്വേഷണം വേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി. കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തതിലും ബ്രെയിൻ മാപ്പിങ്, നുണ പരിശോധന എന്നിവ നടത്താത്തതിലും സിബിഐയേയും കോടതി രൂക്ഷമായി വിമർശിച്ചു.