ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

  1. Home
  2. Latest

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

smith


 

വിമാനത്തിനുള്ളിലുണ്ടായ മാരകമായ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ച് 174 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയുടെ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.

ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും അക്രമിയെ ചെറുക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് നൽകി യാത്രികർക്കും വിമാന ജീവനക്കാർക്കും അക്രമിയെ കീഴ്പ്പെടുത്താൻ അവസരമൊരുക്കുകയുമായിരുന്നു അദ്ദേഹം. ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവനാണ് പൈലറ്റിന്റെ സമയയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മച്ചാറിന് വേഗത്തിലുള്ള സൗഖ്യവും പൂർണ്ണ ആരോഗ്യവും ആശംസിച്ച നെതന്യാഹു, അദ്ദേഹത്തെ "യഥാർത്ഥ ഹീറോ" എന്ന് വിശേഷിപ്പിച്ചു. ക്യാപ്റ്റൻ മച്ചാറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്നാണ് സൗദി അധികൃതർ അറിയിച്ചത്.