മുതലപ്പൊഴിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  1. Home
  2. Latest

മുതലപ്പൊഴിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

binoy-viswam


 

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുതലപ്പൊഴിയിൽ കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി ഇന്ന് പുലർച്ചെ 5:15-ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. രാവിലെ 10:30 കഴിഞ്ഞിട്ടും നടപടികൾ തുടങ്ങാത്ത പശ്ചാത്തലത്തിൽ, മന്ത്രിയുടെ വാഗ്ദാനങ്ങൾ വെറും ‘കുറുപ്പിന്റെ ഉറപ്പ്’ മാത്രമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ ഒരു സർക്കാരുണ്ടോ എന്നും അതിനൊരു നാഥനുണ്ടോ എന്നും ചോദിച്ച അദ്ദേഹം, ഫിഷറീസ്, റവന്യൂ, പൊതുഭരണ വകുപ്പുകൾ ഉൾപ്പെടെ എല്ലാ വകുപ്പുകളും പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്ന് കൊച്ചിയിൽ പോയി മറ്റുള്ളവരെ കാണാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിലും, ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് വരാൻ അദ്ദേഹത്തിന് നേരമില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർവ്വവും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ വെളിച്ചമോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മതിയായ ചികിത്സയോ മരുന്നോ ഡോക്ടറോ ഇല്ലാത്ത അവസ്ഥയാണ് ക്യാമ്പുകളിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.